എഴുപതുകാരനായ് വിജയ് സേതുപതി; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴകത്തു മാത്രമല്ല കേരളക്കരയിലും ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സീതാകത്തി’. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 20 ന് ചിത്രം തീയറ്ററുകളിലെത്തും.

‘സീതാകത്തി’യില്‍ എഴുപത് വയസ് പ്രായമുള്ള ആളായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ഇതുതന്നെയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ചിത്രത്തിനുവേണ്ടിയുള്ള വിജയ് സേതുപതിയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലാജി തരണീതരന്‍. ഈ ചിത്രവും തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തുന്നത്.