പാട്ടിന്റെ മധുരമഴ പൊഴിക്കുന്ന അനന്യക്കുട്ടിക്ക് ടോപ് സിംഗര്‍ വേദിയില്‍ പേടമഴ; വീഡിയോ കാണാം

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കുട്ടിത്താരമാണ് അനന്യ. പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥനമാനിച്ചാണ് അനന്യ ടോപ് സിംഗര്‍ വേദിയിലെത്തിയതും. മനോഹരമായ പാട്ടുകൊണ്ട് ഇത്തവണയും അനന്യ ആസ്വാദകരുടെ നെഞ്ചില്‍ ഇടം നേടി. ‘മഞ്ഞണിക്കൊമ്പില്‍…’ എന്നുതുടങ്ങുന്ന ഗാനമാണ് ടോപ് സിംഗര്‍ വേദിയില്‍ അനന്യ ആലപിച്ചത്. കുട്ടിവര്‍ത്തമാനവും കുട്ടിത്തരവുമൊക്കെയായി വേദിയെ മനോഹരമാക്കി അനന്യ. ഈ കുട്ടിത്താരത്തിന്റെ മികച്ച പ്രകടനത്തിന് അനന്യയുടെ ഇഷ്ടവിഭവമായ പേടകള്‍ക്കൊണ്ട് ഒരു മഴ തന്നെ തീര്‍ത്തു ടോപ് സിംഗര്‍ വേദി.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.