ബാലുവിന്റെ വീട്ടില്‍ ജലക്ഷാമം; വീഡിയോ കാണാം

രാവിലെ ചെറിയൊരു മഴ കണ്ടപ്പോള്‍ മുതല്‍ വെള്ളത്തെക്കുറിച്ചായിരുന്നു ബാലുവിന് പറയാനുണ്ടായിരുന്നത്. ഇത്തവണ വെള്ളത്തിന് വലിയ ക്ഷാമമുണ്ടാകില്ലെന്നായിരുന്നു ബാലുവിന്റെ പ്രഖ്യാപനം. പക്ഷെ കാര്യം അങ്ങനെ ആയിരുന്നില്ല.

അടുക്കളയില്‍ ചായ ഉണ്ടാക്കാന്‍ നോക്കിയപ്പോഴാണ് പൈപ്പില്‍ വെള്ളമില്ലെന്ന് നീലു അറിഞ്ഞത്. കിണറ്റിലും വെള്ളത്തിന് ക്ഷാമമായതോടെ പ്രശ്‌നം രൂക്ഷമായി. ഒടുവില്‍ അയല്‍വക്കത്തുള്ള ഒരു വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരിക്കൊണ്ടുവരാന്‍ തീരുമാനിച്ചു. കുടുംബ സമേതം അങ്ങനെ വെള്ളം കൊണ്ടുവന്നു.

അതിനിടയില്‍ കേശുവും ശിവയുംകൂടി ഒരു പണി ഒപ്പിച്ചു. ലെച്ചുവിന്റെ നെയില്‍പോളിഷ് എല്ലാവരുടെയും കൈയ്യില്‍ ഇട്ടു കൊടുത്തു കേശുവും ശിവയും കൂടി. ഇത് അറിഞ്ഞ ലെച്ചു ആകെ ബഹളം. ഉപ്പുംമുളകും എപ്പിസോഡ് 302 കാണാം.