നീലുവും വിഷ്ണുവും തമ്മില്‍ ചെറിയൊരു വഴക്ക്; വീഡിയോ കാണാം

ബാഗ്ലൂരില്‍ പോയ വിഷ്ണു വീട്ടിലേക്ക് ഒന്നുവിളിച്ചതേ ഇല്ല. ബാലുവിനും നിലുവിനും ആകെ ടെന്‍ഷന്‍. രണ്ടുപേരും പലതവണ വിഷ്ണുവിനെ ഫോണില്‍ വിളിച്ചുനോക്കി. പക്ഷെ വിഷ്ണു ഫോണെടുത്തില്ല. അല്ലെങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫ്.

അതിനിടയില്‍ പാചകത്തിലും ഒരു കൈ പ്രയോഗിച്ചു ശിവാനി. നീലുവിന്റെ അടുക്കല്‍ സഹായിക്കണോ എന്നു ചോദിച്ച് ചെന്നതാണ് കക്ഷി. നീലു ദോശ ചുടാനും പറഞ്ഞു.

ബാംഗ്ലൂര്‍ പോയ വിഷ്ണു തിരിച്ചെത്തി. വീടിന്റെ മുമ്പിലിരുന്ന ബാലുവിനെ ഒന്നു നോക്കുകപോലും ചെയ്യാതെയാണ് മുടിയന്‍ അകത്തേക്ക് പോയത്. ആരോടോ ഫോണില്‍ കാര്യമായി സംസാരിച്ചുകൊണ്ടായിരുന്നു മുടിയന്റെ വരവ്. മുടിയനെ ഫോണില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിന് നീലു വിഷിണുവിനെ നന്നായി വഴക്ക് പറഞ്ഞു. വിഷ്ണുവും കയര്‍ത്തു സംസാരിച്ചതോടെ രംഗം ആകെ കലുഷിതമായി. നീലു ആകെ വിഷമത്തിലും. പക്ഷെ അവസാനം മുടിയന്‍ നീലുവിന്റെ അടുക്കല്‍ സോറിയുമായി എത്തിയതോടെ എല്ലാം സോള്‍വ്.