വീട് വൃത്തിയാക്കലിന്റെ ഭാഗമായി മുടിയനെ കുളിപ്പിച്ച് ബാലു; വീഡിയോ കാണാം

രാവിലെ എണീറ്റപ്പോള്‍ മുതല്‍ ശിവാനിയുടെ കൈ ചൊറിയാന്‍ തുടങ്ങി. ആശുപത്രിയില്‍ പോയി തിരിച്ചെത്തിയെങ്കിലും വീടിന് വൃത്തി പോരെന്നാണ് ബാലുവിന്റെ വാദം. എല്ലായിടവും വൃത്തിയാക്കാന്‍ തീരുമാനവുമായി.

അടുക്കളയാണ് ആദ്യം വൃത്തിയാക്കിയത്. പിന്നാലെ വിഷ്ണുവിന്റെ മുറിയും. വിഷ്ണുവിന്റെ മുറി മഹാവൃത്തികേടാണെന്ന് കണ്ടെത്തിയ ബാലു വിഷ്ണുവിനെ ഒന്ന് സര്‍വീസ് ചെയ്‌തെടുക്കാന്‍ തന്നെ തീരുമാനിച്ചു.

ബാലുതന്നെ വിഷ്ണുവിനെ കുളിപ്പിച്ചു. എല്ലാ ദിവസവും വീട് വൃത്തിയാക്കാന്‍ ഓരോരുത്തരെയും ചുമതലപ്പടുത്തി. എല്ലാം കഴിഞ്ഞപ്പോള്‍ ബാലുവിന് ആകെ ഒരു സ്വസ്ഥതക്കേട്. എന്താണെന്നല്ലേ…? ഉപ്പും മുളും എപ്പിസോഡ് 479 കാണാം.