എന്നാലും ലെച്ചുവിന് രജിസ്റ്റര്‍ ഓഫീസില്‍ എന്താണ് കാര്യം; വീഡിയോ കാണാം

രാവിലെ കൂട്ടുകാരിയുടെ കൂടെ അഡ്മിഷന്റെ കാര്യം അന്വേഷിക്കാന്‍ പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് ലെച്ചു. എന്നാല്‍ വൈകുന്നേരമായിട്ടും ആള് തിരിച്ചെത്തിയില്ല.

ഒടുവില്‍ എല്ലാവരും ഒരു നിഗമനത്തിലെത്തി ലെച്ചു രജിസ്റ്റര്‍ മാരേജ് ചെയ്തുവെന്ന്. എല്ലാവര്‍ക്കും ദേഷ്യം. വൈകുന്നേരം ലെച്ചു വീട്ടിലെത്തി.

കഴുത്തില്‍ ഒരു ചരട് കൂടി കണ്ടപ്പോഴേക്കും എല്ലാവര്‍ക്കും ദേഷ്യം ഇരട്ടിച്ചു. ബാലു കത്തി വരെ എടുത്തു. എന്നാല്‍ ശരിക്കും ലെച്ചു എന്തിനാണ് രജിസ്റ്റര്‍ ഓഫീസില്‍ പോയതെന്ന് അറിഞ്ഞപ്പോഴേക്കും പ്രശ്‌നം തീര്‍ന്നു.