ഒരു എട്ട് എടുക്കാന്‍ നീലു പെട്ട പെടാപാട്; വീഡിയോ കാണാം

കൂടെ ജോലി ചെയ്യുന്ന സുഷമയ്ക്ക് ലൈസന്‍സ് കിട്ടി എന്നറിഞ്ഞപ്പോള്‍ മുതല്‍ നീലുവിനും ഡ്രൈവിങ് പഠിക്കണം എന്നായി. ഒപ്പം ഒരു വണ്ടിയും വാങ്ങണം. വിഷ്ണു ഡ്രൈവിങ് പഠിപ്പിക്കാനും രംഗത്തെത്തി.

കൂട്ടുകാരന്റെ അടുത്തുനിന്നും ഒരു സ്‌കൂട്ടര്‍ വാങ്ങി മുടിയന്‍ ചേട്ടന്‍ നീലുവിനെ ഡ്രൈവിങ് പഠിപ്പിക്കാന്‍ തുടങ്ങി. സൈക്കിള്‍ ബാലന്‍സ് ഉള്ള നീലു സ്‌കൂട്ടറ് ഓടിക്കാന്‍ എളുപ്പമാണെന്നു പറഞ്ഞു. കാര്യത്തോട് അടുത്തപ്പോഴാണ് സംഗതി അത്ര എളുപ്പമല്ലെന്ന് നീലുവിന് മനസിലായത്.

എന്തായാലും പ്രാര്‍ത്ഥിച്ച് ഡ്രൈവിങ് ടെസ്റ്റിനു പോയി. ഈ സമയം കൊണ്ട് വിഷ്ണുവും ലെച്ചുവും ശിവാനിയും കൂടി വാങ്ങേണ്ട വണ്ടിയൊക്കെ തീരുമാനിച്ചു. എന്നാല്‍ ഡ്രൈവിങ് ടെസ്റ്റിന് പോയ നീലുവിന്റെ കാര്യമോ? ഉപ്പും മുളകും എപ്പിസോഡ് 503 കാണാം.