‘നീർകണികയിൽ’ ടോവിനോ ; ‘എന്റെ ഉമ്മാന്റെ പേരി’ലെ പുതിയ ഗാനം കാണാം..

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 21 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ  പുതിയ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘നീർകണികയിൽ’ എന്ന തുടങ്ങുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിഹരനാണ്. ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ഗോപി സുന്ദർ തന്നെയാണ്.

തികച്ചും വിത്യസ്തമായ ലുക്കില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും ഉർവശ്ശിയും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
Read also: ‘മേരാ ഉമ്മാ കഹാ ഹേ ചേട്ടാ..’ എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ പങ്കുവെച്ച് ദുൽഖർ

ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനുപുറമെ, ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഹമീദ് എന്ന മുസ്ലീം ചെറുപ്പക്കാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ചിത്രം ഡിസംബർ 21 ന് തിയേറ്ററുകളിൽ എത്തും.