ശിവാനിയെ ക്യൂട്ട് ആക്കാൻ കേശു; വീഡിയോ കാണാം..

രാവിലെ നേരം വെളുത്തതുമുതൽ കേശു ശിവയുടെ പിന്നാലെയാണ്. തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ കുറ്റം കണ്ടുപിടിച്ച് നടക്കുകയാണ് കേശു.. കേശു ചേട്ടനായതുകൊണ്ട് കേശു പറയുന്നത് ശിവ കേൾക്കണമെന്നാണ് കേശുവിന്റെ വാദം.. എന്നാൽ അതിന് അമ്പിനും വില്ലിനും അടുക്കാതെ ഇരിക്കുകയാണ് ശിവ. അവസാനം ശിവയുടെ മുടി മുറിപ്പിക്കാൻ നടക്കുകയാണ് കേശു..

മുടി മുറിച്ചാൽ ശിവ കൂടുതൽ സുന്ദരി ആകുമെന്നാണ് കേശു പറയുന്നത്.. എന്നാൽ മുടിയൻ ചേട്ടൻ പറഞ്ഞപോലെ തന്റെ നീണ്ട മുടിയാണ് തനിക്ക് ഭംഗി എന്ന് വിശ്വസിച്ചിരിക്കുകയാണ് ശിവ.

എന്നാൽ കേശു മുടി വെട്ടാൻ പറയുന്നതിന് പിന്നിൽ അലീന ഫ്രാൻസീസിന്റെ ചെറിയ മുടിയാണ് കാരണമെന്നാണ് ലച്ചുവിന്റെ കണ്ടെത്തൽ.. ഇത് ശിവാനിയിൽ വാശി കൂട്ടി.. അവസാനം പ്രശ്നം അച്ഛനിലും അമ്മയിലുമൊക്കെയെത്തി.. എല്ലാവർക്കും ശിവാനിയുടെ നീണ്ട മുടിയാണ് ഇഷ്ടം. എന്നാൽ മുടി മുറിച്ച ശിവയാണ് കൂടുതൽ ക്യൂട്ട് എന്നാണ് കേശുവിന്റെ വാദം.

പക്ഷെ ചക്കരയും അടയും പോലെ നടന്നിരുന്ന ശിവയും കേശുവും തമ്മിൽ മുടിയുടെ പേരിൽ വഴക്കുണ്ടായതിനാൽ വീട്ടിലും വലിയ പ്രശ്നങ്ങളാണ്.. അവസാനം ശിവയുടെ മുടിക്ക് സംഭവിച്ചതെന്ത്?… എങ്ങനാണ് ബാലു പ്രശ്‌നങ്ങൾ ഒതുക്കി തീർത്തത്? ബാലുവിന്റെ അടുത്ത പ്ലാൻ എന്താണ്…. എപ്പിസോഡ് കാണാം..