പ്രേക്ഷക ഹൃദയം കീഴടക്കാൻ എത്തിയ കള്ളൻ മാധവനും രുക്മിണിയും; വൈറൽ വീഡിയോ കാണാം..

ടോപ് സിംഗർ വേദിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കുട്ടിക്കുറുമ്പൻ ശ്രീഹരിയും വായാടി ദിയക്കുട്ടിയും അടിപൊളി പാട്ടുമായി ഒന്നിച്ചെത്തുന്നു.. ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘എന്റെ എല്ലാമെല്ലാമല്ലേ..’ എന്ന സൂപ്പർ ഹിറ്റ് ഗാനവുമായി ഇരുവരും വേദിയിൽ എത്തിയപ്പോൾ വിധികർത്താക്കൾക്കൊപ്പം ആരാധകരും എല്ലാം മറന്ന് പാട്ട് ആസ്വദിച്ചു..

പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന ദിയക്കുട്ടിയുടെയും ശ്രീഹരിയുടെയും അടിപൊളി പെർഫോമൻസ് കാണാം..

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.