ആലാപന മികവിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടി ഗായകരുമായി എത്തുന്ന ടോപ് സിംഗർ 50 -ന്റെ നിറവിൽ..

December 11, 2018

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ 50 ന്റെ നിറവിൽ. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്ന ടോപ് സിംഗർ നിറഞ്ഞ പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്..

വിജയക്കുതിപ്പിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ടോപ് സിംഗറിന്റെ അമ്പതാമത്തെ എപ്പിസോഡിൽ കുട്ടികൾക്കും ഫ്ലവേഴ്സ്  ടോപ് സിംഗർ ടീമിനുമൊപ്പം ആഘോഷത്തിൽ പങ്കാളിയാകാൻ എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാമാണ്. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും സെൽഫിയെടുത്തും ആഘോഷത്തിൽ പങ്കുചേർന്ന പ്രിയ നടന്റെ സാന്നിധ്യം വേദിയെ കൂടുതൽ അനുഗ്രഹീതമാക്കുകയായിരുന്നു.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.