ടോപ് സിംഗർ വേദിയെ കിടിലം കൊള്ളിച്ച് ലാലേട്ടനും മമ്മൂക്കയും; അടിപൊളി വീഡിയോ കാണാം..

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുകയാണ് ഈ ചേച്ചിയും അനിയത്തിയും. ടോപ് സിംഗർ വേദിയിൽ മോഹൻലാലായും  മമ്മൂക്കയായും ആടിത്തിമിർക്കാൻ എത്തിയ ഈ ചേച്ചിക്കും അനിയത്തിക്കും നിറഞ്ഞ സ്വീകാര്യതയാണ് വേദിയിൽ നിന്നും ലഭിച്ചത്.

മുണ്ടും മടക്കി കുത്തി ലാലേട്ടൻ സ്റ്റൈലിൽ അനന്യക്കുട്ടി എത്തിയപ്പോൾ കട്ട മമ്മൂട്ടി ഫാനായി കൂളിംഗ് ഗ്ലാസിലെത്തിയ അതിഥിയും വേദിയിൽ തിമിർത്താടി. വേദിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ എത്തിയ കുട്ടിത്താരങ്ങൾക്കൊപ്പം വിധികർത്താക്കളും സ്പെഷ്യൽ ജഡ്ജായി എത്തിയ ജയറാമും വേദിയെ കൂടുതൽ മനോഹരമാക്കി.


സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..

Read also: ആലാപനമികവിനൊപ്പം നൃത്തചുവടുകളുമായെത്തിയ കുട്ടിക്കുറുമ്പി അനന്യമോളെ പൊട്ടിച്ചിരിപ്പിച്ച് രമേശ് പിഷാരടി; വീഡിയോ കാണാം

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..