‘തങ്കത്തോണി തേൻ മലയോരം കണ്ടേ..’ അതിമനോഹര ഗാനവുമായി സീതാലക്ഷ്മി; വീഡിയോ കാണാം..

December 18, 2018

‘തങ്കത്തോണി തേൻ മലയോരം കണ്ടേ.. ‘  എന്ന ജോൺസൺ മാഷിന്റെ സംഗീതത്തിന് മനോഹര സ്വര മാധുര്യവുമായി എത്തുകയാണ് സീതാലക്ഷ്മി എന്ന കൊച്ചു ഗായിക.  ‘മഴവിൽകാവടി’ എന്ന ചിത്രത്തിലെ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ മാഷ് സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച മനോഹര ഗാനത്തിന്റെ ഭംഗി ഒട്ടും ചോരാതെ ടോപ് സിംഗർ വേദിയിൽ സീതക്കുട്ടി എത്തിയപ്പോൾ വിധികർത്താക്കളും പ്രേക്ഷകരും ഒരു പോലെ സംഗീതത്തിൽ ലയിച്ചുചേർന്നു.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..