മധുര സുന്ദര മെലഡിയുമായി സൂര്യ; മനോഹര ഗാനം ആസ്വദിക്കാം..

സംഗീതത്തിന്റെ ലോകത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്ന ടോപ് സിംഗർ വേദിയിൽ മധുര സുന്ദര മെലഡി ഗാനവുമായി എത്തുകയാണ് സൂര്യ നാരായണൻ. ‘ഗന്ധർവ്വ ക്ഷേത്രം’ എന്ന ചിത്രത്തിലെ വയലാർ രാമവർമ്മ രചിച്ച് കെ ജെ യേശുദാസ് ആലപിച്ച ‘ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദര ഹേമന്ത രാത്രി’ എന്ന അതിമനോഹരമായ ഗാനത്തിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കാൻ ഈ കൊച്ചുമിടുക്കൻ എത്തിയത്.

സംഗീതത്തെ അകമറിഞ്ഞ് സ്നേഹിക്കുന്ന ഈ കൊച്ചു ഗായകൻ അടിപൊളി പ്രകടനവുമായി ടോപ് സിംഗർ വേദിയിൽ എത്തുമ്പോൾ സംഗീതത്തിന്റെ മാന്ത്രിക ലോകമാണ് വേദിയിൽ സൃഷ്‌ടിക്കപ്പെടുന്നത്.

സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..