ബാലുവിന്റെ വീട്ടില്‍ സര്‍പ്രൈസോടു സര്‍പ്രൈസ്; വീഡിയോ കാണാം

രാവിലെ നീലു അമ്പലത്തില്‍ പോയി വന്നപ്പോള്‍ വിഷ്ണു ചായ ഉണ്ടാക്കി കൊടുത്തു. പക്ഷെ നീലു അമ്പലത്തില്‍ പോയതിന്റെ കാര്യം വിഷ്ണുവിന് മനസിലായില്ല. അമ്പലത്തില്‍ പോയ കാര്യം അച്ഛനോട് പറയരുതെന്നും നീലു നിര്‍ദ്ദേശിച്ചു.

ഈ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച ബാലു പറയാതെ പറയാന്‍ ശ്രമിക്കുന്നുണ്ട്. ലെച്ചു ശിവയോടും കേശുവിനോടും ആ കാര്യം വെളിപ്പെടുത്തി. ഇന്നാണത്രേ അച്ഛന്റെയും അമ്മയുടെയും വെഡ്ഡിംഗ് ആനിവേഴ്‌സറി. എന്തായാലും പിള്ളേരെല്ലാം കൂടി ഒരു സര്‍പ്രൈസ് ഒരുക്കാന്‍ തീരുമാനിച്ചു.

അതിനിടയില്‍ സര്‍പ്രൈസായി ബാലു നീലുവിന്റെ ഫോണിലേക്ക് പഴയ കല്യാണ ഫോട്ടോ അയച്ചുകൊടുത്തു. പക്ഷെ ഒന്നും അറിയാത്ത പോലെയായിരുന്നു നീലുവിന്റെ ഭാവം. എന്തായാലും സര്‍പ്രൈസ് ആയിട്ട കേക്ക് മേടിക്കാന്‍ പിള്ളേര്‍ എല്ലാവരുംകൂടി തീരുമാനിച്ചു.

പുറത്തുപോയ ബാലു മറ്റൊരു തകര്‍പ്പന്‍ കേക്കുമായി വീട്ടിലെത്തിയപ്പോഴാണ് നീലുവും ഒരു കേക്കുമായി എത്തിയത്. രണ്ട് കേക്ക് മുറിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ മൂന്നാമത്തെ കേക്കുമായി പിള്ളേരും എത്തിയതോടെ സംഭവം കളറായി.