ഓഡിയന്‍സ് ചോയ്‌സില്‍ മനോഹരഗാനവുമായ് അനന്യക്കുട്ടി

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ്‌സിംഗറിലെ കുസൃതിക്കുടുക്ക അനന്യക്കുട്ടിക്കുമുണ്ട് ആരാധകര്‍ ഏറെ. മനോഹരമായ പാട്ടുകള്‍ക്കൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ടോപ്‌സിംഗര്‍ വേദിയില്‍ മധുരം നിറയ്ക്കാറുണ്ട് അനന്യ.

ഓഡിയന്‍സ് ചോയ്‌സ് റൗണ്ടില്‍ ഷെല്‍ഫിയുടെ ആഗ്രഹപ്രകാരമാണ് അനന്യ എത്തിയത്. കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം ആനച്ചന്തം… എന്നു തുടങ്ങുന്ന പാട്ടിന്റെ ഈരടികള്‍ അനന്യ ആലപിച്ചു.

ഷെല്‍ഫിയുടെ ആഗ്രഹപ്രകാരം ഐ ലവ് യൂ മമ്മീ എന്നു തുടങ്ങുന്ന മനോഹരഗാനവും ടോപ്‌സിംഗര്‍ വേദിയില്‍ അനന്യ ആലപിച്ചു. എല്ലാ അമ്മമാര്‍ക്കും ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് ഈ ഗാനം അനന്യ ആലപിച്ചത്.