നൃത്തം ജീവിതമാക്കി ഒരു അമ്മയും മകളും; വൈറൽ വീഡിയോ കാണാം..

നൃത്തം ജീവിതമാക്കിയ ഒരു അമ്മയും മകളും.. അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ നൃത്തം ചെയ്ത് വൈറലായ നാലാം ക്ലാസ്സുകാരി അന്ന റോഷിമയും അമ്മ ഷിജി റോയിയുമാണ് കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുന്നത്. നൃത്തം പഠിക്കണമെന്ന ആഗ്രഹം മകളിലൂടെ സഫലമാക്കി തീർത്ത ഷിജിയും മകളും വളരെ മനോഹരമായ നൃത്തച്ചുവടുകളുമായി വേദിയിൽ എത്തിയപ്പോൾ വേദി ഒന്നാകെ ഇരുവരെയും സ്വീകരിച്ചു.

ബ്യൂട്ടീഷനായ ഷിജി റോയ് മകളെ നൃത്തം അഭ്യസിപ്പിക്കുകയും മകൾ പഠിപ്പിച്ച നൃത്തച്ചുവടുകളുമായി നിരവധി ആരാധകരെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തമാക്കുകയും ചെയ്ത താരമാണ്. വൈറൽ വീഡിയോ കാണാം..