ആലാപനത്തിന്റെ ഭാവ സൗന്ദര്യത്തിൽ മുഴുകി തീർത്ഥ; വീഡിയോ കാണാം..

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരിൽ ഒരാളായ തീർത്ഥയാണ്  ഇത്തവണ മധുര സുന്ദര ഗാനവുമായി ഫേവറേറ്റ് റൗണ്ടിൽ പാടാൻ എത്തിയത്. ‘അരളിയും കതളിയും പൂവിടും കാടിന്റെ..’ എന്ന മനോഹര ഗാനമാണ്  തീർത്ഥ ആലപിച്ചത്. തീർത്ഥ ആലപിച്ച ഈ ഗാനം ‘ജാതകം’ എന്ന ചിത്രത്തിലെ ഒ എൻ വി കുറുപ്പ് രചിച്ച് ആർ സോമശേഖരൻ സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ചതാണ്. തീർത്ഥയുടെ ഈ മധുര സുന്ദര ഗാനം വേദിയെ ഒന്നാകെ സംഗീത സാന്ദ്രമാക്കി.

ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..