നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രം. അനശ്വരനടന്‍ പ്രേം നസീറിനൊപ്പമുള്ള ഒരു പഴയകാലചിത്രമാണ് താരം പങ്കുവെച്ചത്. എന്തായാലും സോഷ്യല്‍ മീഡിയ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.
നവമാധ്യമങ്ങളില്‍ ഈ ചിത്രം ചര്‍ച്ചയാകുന്നതിന് പിന്നില്‍ മറ്റൊരു കാരണംകൂടിയുണ്ട്. മലയാള ചലച്ചിത്രതാരങ്ങള്‍ക്കിടയില്‍ പത്മഭുഷന്‍ ബഹുമതി ലഭിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. മോഹന്‍ലാലിന് മുമ്പ് പ്രേം നസീറിനെയും പത്മഭൂഷന്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. 1983-ലാണ് പ്രേം നസീറിനു പത്മഭൂഷന്‍ ലഭിക്കുന്നത്.
ചിത്രത്തിനു താഴെവരുന്ന കമന്റുകളെല്ലാം ഇരുവരുടെയും പത്മഭൂഷന്‍ ബഹുമതിയെ സംബന്ധിച്ചുള്ളതാണ്. ഭാരതരത്നം, പത്മവിഭൂഷന് എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷന്‍.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.