വേദിയെ കണ്ണീരണിയിച്ചും ചിരിപ്പിച്ചും സീതക്കുട്ടിയും ടീമും.. ; വീഡിയോ കാണാം..

മനോഹര ഗാനത്തിനൊപ്പം വേദിയെ ദുഃഖത്തിലാഴ്ത്തി സീതാലക്ഷ്മി. സീതക്കുട്ടിയുടെ ഗാനങ്ങൾ ടോപ് സിംഗർ ആരാധകർ എപ്പോഴും കാത്തിരിക്കാറുള്ളതാണ്. ‘സ്വപ്‌നം ത്യജിച്ചാൽ സ്വർഗം ലഭിക്കും’ എന്ന മനോഹര ഗാനവുമായാണ് ഈ കുട്ടി മിടുക്കി വേദിയിൽ എത്തിയത്. സീതക്കുട്ടിയുടെ പാട്ടിനൊപ്പം അഭിനയരംഗങ്ങളുമായി കുടുംബക്കാരും കൂടി എത്തിയതോടെ വേദി ഒന്നാകെ സീതക്കുട്ടിയുടെ പെർഫോമൻസിൽ ലയിച്ചിരുന്നു.

ഫാമിലി റൗണ്ടിൽ എത്തിയ സീതാലക്ഷ്മിയുടെ പെർഫോമൻസ് പക്ഷെ ഇത്തവണ വേദിയെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു. അത്രയ്ക്ക് മനോഹരമായി പാട്ടും അതിന്റെ രംഗങ്ങളും ഉൾക്കൊണ്ടാണ് സീതയും കൂട്ടരും വേദിയിൽ അവതരിപ്പിച്ചത്…

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..