മനോഹരഗാനവുമായി തേജസ്; വീഡിയോ കാണാം

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ആലാപനമാധുര്യംകൊണ്ട് വേദിയില്‍ താരമായിരിക്കുകയാണ് തേജസ് എന്ന കുട്ടിപ്പാട്ടുകാരന്‍. ‘ഒരു രാഗമാല കോര്‍ത്തു സഖീ…’ എന്ന ഗാനമാണ് തേജസ് വേദിയില്‍ ആലപിച്ചത്.

ധ്വനി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് നൗഷാദ് അലിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.