കാശ്മീരിൽ വ്യോമസേനാ വിമാനം തകർന്നു വീണു; അതിർത്തിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം..

കാശ്മീരിൽ വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവ സ്ഥലത്തുനിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. പൈലറ്റും സഹപൈലറ്റുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

കാശ്മീരിൽ വിമാനത്താവളങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. നാല് വിമാനത്തവാളങ്ങൾ അടച്ചിട്ടു. പാക്ക് വിമാനങ്ങൾ അതിർത്തി ലംഘിച്ച് ഇന്ത്യയിൽ എത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്.ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ലെ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്.