‘താനൊരു കർക്കശക്കാരനായ അച്ഛനല്ല’; കുടുംബ വിശേഷങ്ങളുമായി പൃഥ്വി

സിനിമ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മലയാള സിനിമയിൽ തിരക്കുള്ള നടനായും സംവിധായകനായുമൊക്കെ തിളങ്ങിനിൽക്കുന്ന പൃഥ്വിയുടെ ചില വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം പൃഥ്വി ‘9’ സിനിമയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

താനൊരു കർക്കശക്കാരനായ അച്ഛനല്ലെന്നും സിനിമാതിരക്കുകള്‍ക്കിടയില്‍ മകള്‍ക്കൊപ്പം ചെലവഴിക്കുന്നത് വളരെ കുറച്ച്‌ സമയം മാത്രമാണ്. അതിനാൽ ആ സമയങ്ങളിൽ മകളെയും സഹോദരന്റെ മക്കളെയുമൊക്കെ വളരെ ലാളിക്കാറാണ് പതിവ്. തന്നിലെ അച്ഛനെക്കുറിച്ച് ചോദിച്ചാൽ മക്കളെ ലാളിച്ച് വഷളാക്കുന്ന അച്ഛനാണെന്നായിരിക്കും സുപ്രിയയുടെ അഭിപ്രായമെന്നും താരം പറയുന്നു.

കുട്ടികള്‍ക്ക് എന്തെങ്കിലും പേടിയുണ്ടെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയെന്നുള്ള കാര്യമാണ് താന്‍ തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചതെന്നും പൃഥ്വി പറയുന്നു. തനിക്ക് ചെറുപ്പത്തിൽ വെള്ളത്തുനിൽ ഇറങ്ങാൻ വളരെ ഭയമായിരുന്നു എന്നാൽ തന്നിലെ പേടി അച്ഛൻ ഇല്ലാതാക്കിയെന്നും ഇപ്പോൾ താൻ നീന്തൽ വളരെയധികം ആസ്വദിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു.