ജഡ്ജസ് ഏഴുന്നേറ്റുനിന്ന് കൈയടിച്ചു, സീതാലക്ഷ്മിയുടെ ഈ മനോഹരഗാനത്തിന്: വീഡിയോ

കുറഞ്ഞനാളുകള്‍ക്കൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പരിപാടിയാണ് ഫ്.ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകര്‍ക്ക് ആരാധകരുമുണ്ട് ഏറെ. ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായതാണ് ടോപ്‌സിംഗറിലെ സീതാലക്ഷ്മി.

സീതാലക്ഷ്മിയുടെ പാട്ടുകള്‍ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. ഇത്തവണ സീതാലക്ഷ്മിയുടെ പാട്ടിന് ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചു. ‘ തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടെ…’ എന്ന ഗാനമാണ് സീതാലക്ഷ്മി ആലപിച്ചത്. ‘ദത്തപുത്രന്‍’ എന്ന സിനിമയിലെതാണ് ഈ ഗാനം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പി. സുശീലയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.