മലയാളികള്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നിത്യഹരിതഗാനവുമായ് സൂര്യനാരായണന്‍; വീഡിയോ

പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ മികച്ച പ്രതികരണത്തോടെ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാരുടെ മനോഹരഗാനങ്ങള്‍ക്ക് ആരാധകരും ഏറെയാണ്.

സ്വരമാധുര്യംകൊണ്ടും ആലാപനമികവുകൊണ്ടും ഏറെ ശ്രദ്ധേയനായതാണ് ടോപ് സിംഗറിലെ സൂര്യനാരായണന്‍. മലയാളികള്‍ എക്കാലത്തും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനോഹരഗാനവുമായാണ് സൂര്യനാരായണന്‍ ഇത്തവണ ടോപ് സിംഗര്‍ വേദിയില്‍ പാടാനെത്തിയത്.

നീലമലപൂങ്കുയിലേ… എന്നു തുടങ്ങുന്ന നിത്യഹരിത ഗാനമാണ് സൂര്യനാരായണന്‍ ആലപിച്ചത്. ‘പൊന്നും പൂവും’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി. ഭാസ്‌കരന്റെ വരികള്‍ക്ക് കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പി. ജയചന്ദ്രനാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.