പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി ഒരു സുന്ദരിക്കുട്ടി; വീഡിയോ കാണാം..

ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾ ടോപ് സിംഗർ വേദിയ്ക്ക് എപ്പോഴും ആവേശമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ പാട്ടുകാരിയുടെ ഒരു മനോഹര ഗാനമാണ് ഇത്തവണ വേദിയെ ആവേശം കൊള്ളിച്ചത്.. ഓരോ റൗണ്ടുകളിലും മനോഹരമായ പാട്ടുകളാണ് ഈ പാട്ടുകാരി തിരഞ്ഞെടുക്കാറുള്ളതും.

പെർഫോമൻസ് റൗണ്ടിൽ ‘മണിമുറ്റത്താവണിപ്പന്തൽ’ എന്ന ഗാനമാണ് വൈഷ്ണവി ആലപിച്ചത്. ‘ഡ്രീംസ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗർ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും, സുജാത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.