വേദിയെ ഇളക്കിമറിച്ച് വൈഷ്ണവിക്കുട്ടിയുടെ കിടിലൻ പ്രകടനം; വീഡിയോ കാണാം…

മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാരി വൈഷ്ണവിമോൾ. വൈഷ്ണവിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഇത്തവണ നല്ല എനർജറ്റിക് പെർഫോമൻസുമായി വേദി കീഴടക്കാൻ എത്തിയ വൈഷ്ണവിയുടെ പാട്ടിനും ഡാൻസിനും നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്.

‘കറുക നാമ്പും’ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് വൈഷ്ണവി ആലപിച്ചത്. ‘നീലഗിരി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി കെ ഗോപി രചിച്ച് എം എം കീരവാണി സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച ഗാനമാണിത്. വൈറലായ പാട്ട് കേൾക്കാം..