സാഫ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും

സാഫ് കപ്പ് വനിതാ ഫുട്ബോളിൽ കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ പെൺപുലികൾ. തുടർച്ചയായ അഞ്ചാം കിരീടത്തിനായാണ് ഇന്ന് ഇന്ത്യൻ വനിതകൾ കളത്തിലിറങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് നാല്പത്തിയഞ്ചിനാണ് ഫൈനൽ മത്സരം. ഫൈനലിൽ  ഇന്ത്യ നേരിടുന്നത് നേപ്പാൾ പെൺപടയെയാണ്. നേപ്പാളിലെ സഹീദ് മൈതാൻ രംഗശാല സ്റ്റേഡിയത്തിൽ വച്ചാണ് കായിക പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരം നടക്കുന്നത്.

ബംഗ്ലാദേശിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ഇന്ദുമതി കതിരേശന്റെയും ദലീമയുടെയും മനീഷയുടെയും പ്രകടനം കളിയിക്ക് കരുത്ത് പകർന്നു. ഇതുവരെയുള്ള ഒറ്റക്കളിയിലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ വരെ എത്തിനിൽക്കുന്നത്. മൂന്ന് കളിയിൽ നാല് ഗോൾ നേടിയ ഇന്ദുമതിയാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ.

Read also: ‘മലയാളം ഓക്കേ നോട്ട് വെരി ടഫ്’ ഇംഗ്ലീഷ് പറഞ്ഞ് സൗബിൻ; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസകരമായ ലൊക്കേഷൻ വീഡിയോ കാണാം..

ഗ്രൂപ്പ് ഘട്ടത്തിൽ മാലദ്വീപിനെ എതിരില്ലാത്ത ആറ് ഗോളിനും ശ്രീലങ്കയെ എതിരില്ലാത്ത അഞ്ച് ഗോളിനും ഇന്ത്യൻ പെൺപട തകർത്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന ടൂർണമെന്‍റിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. നേപ്പാൾപട ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇന്ത്യയും നേപ്പാളും  ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ നേടി സമനില പാലിച്ചു. അതുകൊണ്ടുതന്നെ ഇന്നത്തെ വിജയം ഇരു ടീമുകൾക്കും അനിവാര്യമാണ്. എന്നാൽ ഇന്ത്യൻ പെൺപുലികൾ ഇവിടെയും വിജയം ആവർത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യൻ കായികലോകം.

2010-ലാണ്  സാഫ് കപ്പ് ആരംഭിച്ചത്. അന്നുമുതൽ ഇന്ന് വരെ ഇന്ത്യൻ വനിതകൾ തോൽവി അറിഞ്ഞിട്ടില്ല.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.