പ്രേതമായി തമന്ന; ‘ദേവി-2’ ഉടൻ, ടീസർ കാണാം…

പ്രഭുദേവയും തമന്നയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവി 2. ഹൊറർ മൂവി വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.  എ എൽ വിജയിയാണ് ദേവി 2 സംവിധാനം ചെയ്യുന്നത്.  2016 ൽ പുറത്തിറങ്ങിയ ദേവിയുടെ രണ്ടാം ഭാഗമാണ് ദേവി 2.

തമന്നയ്ക്കും പ്രഭുദേവക്കും പുറമെ ബാലാജി, കോവെ സരള, ജഗൻ, സതീഷ് യോഗി ബാബു, നന്ദിത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോമഡി ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഏപ്രിൽ 12 ന് തിയേറ്ററുകളിൽ എത്തും.

അതേസമയം തമന്നയുടെ ഏറ്റവും പുതിയ ചിത്രം ദാറ്റ് ഈസ് മഹാലക്ഷ്മി ഉടൻ പുറത്തിറങ്ങും. പ്രശാന്ത് വർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്വീൻ എന്ന  സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് വേർഷനാണ് ദാറ്റ്  ഈസ് മഹാലക്ഷ്മി. മഹാലക്ഷ്മി എന്ന മുഖ്യ കഥാപാത്രത്തെയാണ് തമന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നീലകാന്ദ സംവിധാനം ആരംഭിച്ച ചിത്രം പിന്നീട് പ്രശാന്ത വർമ്മ ഏറ്റെടുക്കുകയായിരുന്നു.

മൈസൂറും യൂറോപ്പിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഈ ചിത്രം തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണെന്നും, സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യാൻ തനിക്ക് വളരെ ഇഷ്ടമാണെന്നും തമന്ന നേരത്തെ അറിയിച്ചിരുന്നു.

Read also: വർഷങ്ങൾക്ക് ശേഷം ജഗതി വെള്ളിത്തിരയിൽ; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

2014 ൽ വികാസ് ബാൽ സംവിധാനം ചെയ്ത് സിനിമയാണ് ക്വീൻ. കങ്കണ റാവൂത്താണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ ജനശ്രദ്ധ ആകർഷിച്ച ചിത്രം തെലുങ്കിലും വൻ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ.

അതേസമയം തമന്ന പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് നെക്സ്റ്റ് എന്റി. സുദീപ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നവദീപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.