വേദിയെ ഭക്തി സാന്ദ്രമാക്കിയ ഓറഞ്ചൂട്ടിക്ക് വരം നൽകി ജഡ്ജസ്; മനോഹരമായ വീഡിയോ കാണാം..

പ്രേക്ഷകർ നെഞ്ചിലേറ്റിയ ടോപ് സിംഗറിലെ ഓറഞ്ചുകുട്ടിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരിയായ ദേവികയാണ് ഇത്തവണ പാടാനെത്തിയത്. ഇത്തവണ ക്രിസ്ത്യൻ ഭക്തി ഗാനിങ്ങളിൽ ഒന്നായ ‘വാതിൽ തുറക്കൂ നീ കാലമേ’ എന്ന മനോഹര ഗാനവുമായി ദേവിക എത്തിയതോടെ ടോപ് സിംഗർ കൂടുതൽ അനുഗ്രഹീതമാകുകയായിരുന്നു.. ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. യൂസഫ് അലിയുടെ വരികൾക്ക് ബോംബെ രവി സംഗീതം നൽകിയ ഈ സുന്ദര ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയാണ്.

മലയാളികൾ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഈ ഭക്തിഗാനവുമായി ദേവിക കുട്ടി എത്തിയതോടെ ടോപ് സിംഗറിലെ കാണികളും വിധികർത്താക്കളുമടങ്ങുന്ന വേദി ഭക്തിസാന്ദ്രമാകുകയായിരുന്നു..മലയാളികളുടെ പ്രിയപ്പെട്ട ഓറഞ്ചുട്ടിക്ക് എ അൾട്ടിമേറ്റ് വാങ്ങിക്കൊടുത്ത ആ മനോഹര ഗാനം കേൾക്കാം…


ഓരോ എപ്പിസോഡിലും മനോരങ്ങളായ പാട്ടുകള്‍ക്കൊണ്ട് കുട്ടിപ്പാട്ടുകാര്‍ ടോപ്‌സിംഗര്‍ വേദി സംഗീത സാന്ദ്രമാക്കുന്നു. കുട്ടിത്താരങ്ങളുടെ മനോഹര ഗാനങ്ങളും, കുട്ടിവർത്തമാനങ്ങളും ഒപ്പം ജഡ്ജസിന്റെ തമാശകളുമായി എത്തുന്ന ടോപ് സിംഗർ ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ്..

Read also: പാട്ടുപാടി ഹൃദയം കീഴടക്കിയ അനന്യമോൾക്ക് സ്നേഹസമ്മാനം ഒരുക്കി ജഡ്ജസ്; വീഡിയോ

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും, അനുരാധയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. എന്നാൽ ഇത്തവണ ടോപ് സിംഗറില്‍ ‘ഓറഞ്ചൂട്ടി’ എന്ന വിളിപ്പേരുള്ള ദേവികകുട്ടിയുടെ പാട്ട് കേൾക്കാൻ, രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന പിഷാരടിയും, മാന്ത്രിക സംഗീതവുമായി പ്രേക്ഷക ഹൃദയം കീഴടക്കുന്ന സ്റ്റീഫൻ ദേവസ്സിയും എത്തിയതോടെ വേദി കൂടുതൽ രസകരമായി. മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പാട്ടുകാരിയാണ് ദേവിക.

Leave a Reply

Your email address will not be published. Required fields are marked *