മാര്‍ക്കിടാന്‍ മാത്രമല്ല പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സും എംജി ശ്രീകുമാറിന് അറിയാം; വൈറല്‍ വീഡിയോ

ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയതാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍ എന്ന പരിപാടി. വൈവിധ്യമാര്‍ന്ന ആലാപന മാധുര്യംകൊണ്ടും. നിഷ്‌കളങ്കതയാര്‍ന്ന കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ മിനിസ്‌ക്രീനില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. കുട്ടിപ്പാട്ടുകാര്‍ക്കൊപ്പം മിക്കപ്പോഴും ടോപ് സിംഗറിലെ വിധികര്‍ത്താക്കളും വിത്യസ്തമാര്‍ന്ന പ്രകടനംകൊണ്ട് താരമാകാറുണ്ട്.

ആരാധകരുടെ എണ്ണത്തില്‍ ഏറെ മുന്നിലാണ് ടോപ് സിംഗറിലെ കൗശിക്. വിധികര്‍ത്താക്കള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം കൗശിക്കിന്റെ പാട്ടുകളോട് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് കൗശിന്റെ കിടിലന്‍ പാട്ടും ഒപ്പം എം ജി ശ്രീകുമാരിന്റെ തകര്‍പ്പന്‍ ഡാന്‍സും. വിധികര്‍ത്താക്കളും കാണികളുമെല്ലാം ഇരുവരുടെയും പ്രകടനത്ത് നിറഞ്ഞ കൈയടിയോടെ പ്രോത്സാഹനം നല്‍കി. ഇരുവരുടെയും എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് ടോപ് സിംഗര്‍ വേദിയെ ഉത്സവ ലഹരിയിലാക്കി. മികച്ച ആലാപനത്തിന് കൗശിക് എ അല്‍ട്ടിമേറ്റ് ഗ്രേഡും സ്വന്തമാക്കി.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

എല്ലാ ദിവസവും രാത്രി 8 മണിക്ക് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ മനോഹര സംഗീതവിരുന്ന്.