ജഡ്ജസിനെ പാട്ടുപാടി ഞെട്ടിച്ച് വീണ്ടും സീതക്കുട്ടി; വീഡിയോ കാണാം..

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അത്ഭുത ഗായികയാണ്  ടോപ് സിംഗറിലെ സീതാലക്ഷ്മി. മനോഹരമായ ആലാപന മികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്‌ ഈ പാട്ടുകാരി. ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചിട്ടുണ്ട് ഈ മിടുക്കിയുടെ പാട്ടിന്.

ഇത്തവണ ഫേവറേറ്റ് റൗണ്ടിൽ ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലെ കെ എസ് ചിത്ര ആലപിച്ച ‘പാലപ്പൂവേ നിൻ തിരുമംഗല്യ താലിതരൂ’ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനമാണ് മിടുക്കി വേദിയിൽ ആലപിച്ചത്. ചിത്ര മധുര സുന്ദരമായി ആലപിച്ച ഈ ഗാനം അതിമനോഹരമായാണ് ഈ കുട്ടി ഗായിക പാടിയത്..

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്ന്.