വൈഷ്ണവിമോളുടെ ഈ ഗാനം കേട്ടാൽ ആരും മതിമറന്നിരുന്നുപോകും..അത്രമേൽ മനോഹരമാണ് ഈ കുഞ്ഞുമിടുക്കിയുടെ പാട്ട്

ആലാപന മികവുകൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് വൈഷ്ണവി. ഈ കുഞ്ഞിമോളുടെ പാട്ടുകൾ കാണികളെയും വിധികർത്താക്കളെയും ഒരുപോലെ പിടിച്ചിരുത്താറുണ്ട്. മനോഹരമായ ശബ്ദ മാധുര്യത്തിനപ്പുറം വൈഷ്ണവിയുടെ കുസൃതി നിറഞ്ഞ കുട്ടിവർത്തമാനങ്ങൾ ആസ്വദിക്കാനും ഏറെ ഇഷ്ടമാണ് കാണികൾക്ക്.

ഇത്തവണ ശ്രീകുമാരൻ തമ്പി റൗണ്ടിൽ ‘കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാൽ കരളിൻ ദാഹം തീരുമോ’ എന്ന ഗാനമാണ്. ജാനകിയമ്മ പാടിയ ഈ  ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ദക്ഷിണാമൂർത്തിയാണ്.. മനോഹര ഗാനം ആലപിച്ച വൈഷ്ണവികുട്ടയുടെ പാട്ടിന്റെ മാധുര്യത്തിൽ ലയിച്ചുചേരുകയായിരുന്നു ടോപ് സിംഗർ വേദി..


ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.