വാക്കുകൾക്ക് അതീതമാണ് സീതക്കുട്ടിയുടെ ഈ ഗാനം; വീഡിയോ

May 1, 2019

സീതാലക്ഷ്മിയുടെ പാട്ടിനായി കാത്തിരിക്കാറുണ്ട് ആരാധകർ. ഓരോ തവണ ടോപ് സിംഗർ വേദിയിൽ  എത്തുന്ന സീതക്കുട്ടിയുടെ പാട്ട് വിധികർത്താക്കളും കാണികളും ഒരുപോലെ കാത്തിരിക്കുന്ന മനോഹര ഗാനങ്ങളാണ്. ശ്രീകുമാരൻ തമ്പി റൗണ്ടിൽ ‘പുഷ്പാഞ്ജലി’ എന്ന ചിത്രത്തിലെ പി സുശീലാമ്മ പാടിയ ‘നക്ഷത്ര കിന്നരമ്മാർ വിരുന്നുവന്നു’ എന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്..

ആലാപന മികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്‌ ഈ പാട്ടുകാരി. ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചിട്ടുണ്ട് ഈ മിടുക്കിയുടെ പാട്ടിന്.

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്ന്.