‘പ്ലാസ്റ്റിക്ക്’ ഫീസായി നൽകി ഒരു സ്കൂൾ

തലക്കെട്ട് കണ്ട് ആരും സംശയിക്കേണ്ട സംഗതി നേരാണ്. ഈ സ്കൂളിൽ പഠിക്കണമെങ്കിൽ ഫീസായി പ്ലാസ്റ്റിക് നല്കണം. കേട്ടവർ കേട്ടവർ സംഗതി സത്യമാണോ എന്നറിയാനായി അസമിലെ ദിസ്പൂർ എന്ന ഗ്രാമത്തിലെ അക്ഷർ ഫോറം സ്കൂളിലേക്ക് എത്തുകയാണ്. എന്തായാലും സംഗതി നേരു തന്നെയാണ്. എന്നാൽ അസമിലെ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗത്തിന് ഒരു പരിഹാരമായാണ് ഈ സ്കൂളിലെ കുട്ടികളും അധ്യാപകരും വ്യത്യസ്തമായ ഈ ആചാരവുമായി രംഗത്തെത്തുന്നത്. രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടികളുടെ സ്‌കൂള്‍ ബാഗിനൊപ്പം ഒരു സഞ്ചി പ്ലാസ്റ്റിക് മാലിന്യങ്ങളും കൈയില്‍ പിടിച്ചുകൊണ്ടാണ് ഈ സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ വരവ്. ആഴ്‌ച്ചതോറും ഇത്തരത്തിലുള്ള 20 പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ കുട്ടികള്‍ ഓരോരുത്തരും കൊണ്ടുവരണമെന്നാണ്‌ സ്‌കൂളിലെ നിയമം.

അതേസമയം കുട്ടികൾ ശേഖരിച്ചുകൊണ്ടുവരുന്ന പ്ലാസ്റ്റിക്‌ കുപ്പികള്‍ക്കുള്ളില്‍ കൂടുകള്‍ നിറച്ച്‌ എക്കോ ബ്രിക്‌സ്‌ നിര്‍മ്മിച്ചും പുനരുപയോഗത്തിന് സാധ്യമായവ ഉപയോഗിച്ച്  മറ്റ് വസ്തുക്കൾ ഉണ്ടാക്കുകയുമൊക്കെയാണ് ഇവിടുത്തെ സ്കൂൾ അധികൃതർ. പരിസ്ഥിതിയെ സംരക്ഷിക്കാനും ഒപ്പം കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്ങ്ങൾ പറഞ്ഞ് ബോധവാന്മാരാക്കുന്നതിനുമൊക്കെയാണ് ഈ സംരംഭം ആരംഭിച്ചത്.

നാല് മുതല്‍ പതിനഞ്ച് വയസുവരെയുള്ള 110 വിദ്യാര്‍ഥികളാണ്‌ ഈ സ്‌കൂളിലുള്ളത്‌. സ്വന്തം വീടുകളില്‍ നിന്ന്‌ മാത്രമല്ല അയല്‍വീടുകളില്‍ നിന്ന്‌ വരെ കുട്ടികള്‍ പ്ലാസ്റ്റിക്‌ ശേഖരിച്ച്‌ സ്‌കൂളിലെത്തിക്കാറുണ്ട്.

Read also: തിയേറ്റർ വിട്ടിറങ്ങിയാലും കൂടെക്കൂടും ഈ തൊട്ടപ്പനും മകളും; റിവ്യൂ വായിക്കാം..

തണുപ്പു കാലങ്ങളില്‍ ചൂട് ലഭിക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്ന ശീലമുണ്ടായിരുന്നു ഇവിടുത്തെ നിവാസികള്‍ക്ക്. ഇത് ഗുരുതരമായ പരിസ്ഥിതി മലീനീകരണത്തിന് വഴിതെളിച്ചു. സ്‌കൂളും പരിസരങ്ങളുമെല്ലാം വിഷപ്പുക നിറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സ്കൂൾ അധികൃതർ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബോധവല്‍കരണം നടത്താന്‍ ആരംഭിച്ചത്. ഒപ്പം തന്നെ വിവിധ ഇടങ്ങളില്‍ നിന്നായി പ്ലാസിറ്റിക് മാലിന്യം സ്വീകരിക്കാമെന്ന ആ