ജെ സി ഡാനിയേൽ പുരസ്‌കാരം കരസ്ഥമാക്കി നടി ഷീല

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം കരസ്ഥമാക്കി നടി ഷീല. 1960- കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന താരമാണ്. 1980-ൽ സ്ഫോടനം എന്ന ചിത്രത്തിന് ശേഷം  താൽകാലികമായി അഭിയയന രംഗത്തുനിന്ന്‌ വിട്ടുനിന്ന താരം 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ്‌ നടത്തി. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ്‌ അന്തരിച്ച നടൻ പ്രേം നസീറിനൊപ്പവും താരം കരസ്ഥമാക്കിയിട്ടുണ്ട്.

Read also: അന്ന് മീര ജാസ്മിന്റെ പിന്നിൽ നിന്നത് നമ്മുടെ സായി തന്നെ; വൈറലായി ചിത്രങ്ങൾ 

അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ജെ സി ഡാനിയേൽ പുരസ്‌കാരം. ജൂലൈ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ വച്ചാണ് പുരസ്കാരം നൽകുന്നത്.