പ്രിയപ്പെട്ട അധ്യാപകനെ കെട്ടിപ്പിടിച്ചും പൊട്ടികരഞ്ഞും വിദ്യാർത്ഥികൾ; സ്നേഹ വീഡിയോ കാണാം..

അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തുന്ന ഒരു അധ്യാപകനെയും ജീവിതത്തിൽ നമുക്ക് മറക്കാനാവില്ല…അത്തരത്തിൽ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട മാവിയ എന്ന പ്രധാന അധ്യാപകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. സാധാരണ പ്രിൻസിപ്പൽ എന്നു കേൾക്കുമ്പോൾ ഒരല്പം അമ്പരപ്പാണ് വിദ്യാർത്ഥികൾക്ക് ഉണ്ടാകാറുള്ളത്. എന്നാൽ ഇവിടെ കുട്ടികൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമൊക്കെയാണ് യാത്രയയ്ക്കുന്നത്. മിസോറാമിലെ ഐസ്വാളിലാണ് സംഭവം. പതിനൊന്ന് വര്ഷം സേവനം അനുഷ്‌ടിച്ച ശേഷം പിരിഞ്ഞുപോകുന്ന പ്രധാനധ്യാപകനെയാണ് കണ്ണീരോടെ കുട്ടികൾ യാത്രയയക്കുന്നത്.

Read also: ‘സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്റെ ചിത്രം’; ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിനെക്കുറിച്ച് ടൊവീനോ

യാത്രപറഞ്ഞിറങ്ങിയ അധ്യാപകനെ കുട്ടികൾ ഒന്നടങ്കം തടഞ്ഞു. പോകരുതെന്ന് പറഞ്ഞു അധ്യാപകന്റെ കാലിൽ വീണു കരഞ്ഞ കുട്ടികളുടെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.. വിദ്യാർത്ഥികളുടെ സ്നേഹത്തിന് മുന്നിൽ അധ്യാപകനും പൊട്ടിക്കരഞ്ഞു…