പാട്ടുവേദിയിലെ വിസ്മയം; ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ അനന്യക്കുട്ടി

June 16, 2019

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. ഈ റിയാലിറ്റി ഷോയില്‍ കുട്ടിപ്പാട്ടുകാര്‍ ആലാപന മാധുര്യംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്നു. ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരി അനന്യയ്ക്കും ഉണ്ട് ആരാധകര്‍ ഏറെ. കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും മനാഹരമായ ഗാനങ്ങള്‍ക്കൊണ്ടും അനന്യ ടോപ് സിംഗര്‍ വേദിയെ വര്‍ണ്ണാഭമാക്കുന്നു.

ബാംഗ്ലൂര്‍ സ്വദേശിനിയായ അനന്യ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ബാംഗ്ലൂര്‍ നോര്‍ത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പ്രേകഷ്‌കരെ അത്ഭുതപ്പെടുത്തുന്ന വിസ്മയ പ്രകടനങ്ങളാണ് ഓരോ തവണയും ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ അനന്യ കാഴ്ചവെക്കാറുള്ളതും.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

അതേസമയം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്‌സ് ടിവി മറ്റൊരു ചരിത്രമെഴുതുന്നു. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്‍, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍, ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഫ്‌ളവേഴ്‌സ് ടിവി ഡയറക്‌ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍.