‘കല്‍ക്കി’യിലെ സംയുക്താ മേനോന്‍റെ കഥാപാത്രം ഇതാ; വീഡിയോ

‘തീവണ്ടി’ എന്ന സിനിമയിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്‍. ‘കല്‍ക്കി’ എന്ന പുതിയ ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല്‍ ജനകീയനായ ഒരു നടന്‍കൂടിയാണ് ടൊവിനോ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കല്‍ക്കി’. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഓഗസ്റ്റ് 8 ന് കല്‍ക്കി തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

കല്‍ക്കി എന്ന ചിത്രത്തില്‍ ചോ. സംഗീത എന്ന കഥാപാത്രത്തെയാണ് സംയുക്താ മേനോന്‍ അവതരിപ്പിക്കുന്നത്. ഈ കതാപാത്രത്തിന്റെ കാരക്ടര്‍ വീഡിയോയും പുറത്തെത്തി.

കല്‍ക്കിയുടെ ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മേയ്ക്ക്ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വലിയ മീശയുള്ള ഒരാളായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കല്‍ക്കിയുടെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്. കട്ട കലിപ്പ് ലുക്കിലുള്ള ടൊവിനോയുടെ കാരക്ടര്‍ പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നു.

Read more:“അങ്ങനെ ഭാര്യയുടെ പ്രവചനം ഫലിച്ചു; അവള്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാണ് ഞാനിവിടെ നില്‍ക്കുന്നത്”; ഹൃദയംതൊടുന്ന വാക്കുകളുമായി ജയസൂര്യ

നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം.