പാട്ടുപാടി ഞെട്ടിക്കാൻ പാട്ടരങ്ങിലെ കാക്കാത്തികുട്ടി; വീഡിയോ

പാട്ടരങ്ങിലെ ഇഷ്ടഗായികയാണ് വൈഷ്ണവിമോൾ… ഈ കുരുന്ന് ഗായികയുടെ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കാറുണ്ട് ടോപ് സിംഗർ ആരാധകർ. മനോഹരമായ സ്വരമാധുര്യം കൊണ്ടും ആലാപന ശുദ്ധികൊണ്ടും അത്രമേൽ മനോഹരമാണ് വൈഷ്ണവിയുടെ ഓരോ ഗാനങ്ങളും. സ്വരശുദ്ധിക്കപ്പുറം ഈ കുഞ്ഞുമിടുക്കിയുടെ പാട്ടിലെ സെലക്ഷനും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. ആരാധകരെയും വിധികർത്താക്കളെയും പാട്ട് പാടി ഞെട്ടിക്കാറുള്ള ഈ മോളുടെ ഗാനങ്ങൾ കേട്ട് ജഡ്‌ജസ്‌ പോലും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിട്ടുണ്ട്.

Read also: ജഡ്ജസിന്റെപോലും കണ്ണുനിറച്ച് വൈഷ്ണവിക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വേദി, വീഡിയോ കാണാം..

ആലാപനത്തിലൂടെ കണ്ണും മനവും  നിറയ്ക്കുന്ന ഈ കൊച്ചുമിടുക്കി ഇത്തവണ  ‘അരക്കള്ളൻ മുക്കാൽ കള്ളൻ’ എന്ന ചിത്രത്തിലെ ‘പച്ചമല പനങ്കുരുവി’  എന്ന ഗാനമാണ്  ആലപിച്ചിരിക്കുന്നത്. പി ഭാസ്ക്കരൻ രചിച്ച് വി ദക്ഷിണാമൂർത്തി സംഗിതം നൽകി എസ് ജാനകി ആലപിച്ച ഗാനമാണിത്.


സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ, വിധു പ്രതാപ് എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്ന്.

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടിവി അടുത്തിടെ മറ്റൊരു ചരിത്രമെഴുതിയിരുന്നു. ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍’. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ പുതു ചരിത്രം കുറിച്ചത്. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ടോപ് സിംഗറിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു ദൃശ്യവിസ്മയമാണ് ഫ്‌ളവേഴ്‌സ് ടിവി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.