ആകാശത്തിലെ തീ മേഘങ്ങൾ; അത്യപൂർവ്വ പ്രതിഭാസമെന്ന് നാസ, വീഡിയോ

അതിമനോഹരമായ ആകാശകാഴ്ചകൾക്ക് ആരാധകർ ഏറെയാണ്. ആകാശം നിറയെ തീ മേഘങ്ങൾ, കൗതുകമൊളിപ്പിക്കുന്ന ഈ  ആകാശ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ കൗതുകത്തിനപ്പുറം കാര്യം അല്പം ഗൗരവമുള്ളതുകൂടിയാണ്. ഈ അത്യപൂർവ്വ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് നാസയാണ്.

ഭൂമിയിൽ സാധാരണയായി കണ്ടുവരാറുള്ള കാട്ടുതീ, ഭൂമിയിൽ മാത്രമല്ല ആകാശത്തും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്.  കാട്ടുതീയിലൂടെ ഉണ്ടാകാറുള്ള വലിയ അളവിലുള്ള പുക പടലങ്ങൾ ആകാശത്ത് ക്രമേണ പൈറോക്യൂമുലോനിംബസ് എന്ന ക്ലൗഡിന് കാരണമാകും. ഇത് മൂലം ആകാശത്ത് രൂപപെടുന്നതാണ് ഫയർ ക്ലൗഡ്.അത്യപൂർവ്വമായി മാത്രം ആകാശത്ത് കാണപ്പെടാറുള്ള ഫയർ ക്ലൗഡിന്റെ ദൃശ്യം ആകാശത്ത് നിന്ന് ഇതാദ്യമായി ക്യാമറയിൽ പകർത്തിയിരിക്കുകയാണ് നാസയിലെ ഗവേഷകർ.

ഫയർഎക്സ് എക്യൂ സ്മോക് റിസേർച്ച് പദ്ധതിയുടെ ഭാഗമായി ഗവേഷണ ഏജൻസികൾ ആകാശ നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടെ പകർത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതേസമയം അമേരിക്കയിലെ കൊടും ചൂടു തന്നെയാണ് ഫയർ ക്ലൗഡിന് കാരണമാകുന്നത്.

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക