ജീവനില്ലാത്ത പപ്പിയെ തൊട്ടും തലോടിയും കൊഞ്ചിച്ചും സാഡി; ക്യൂട്ട് വീഡിയോ ഇതിനോടകം കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകൾ

ചില ചിത്രങ്ങൾ ഒരു തവണ കണ്ടാൽ അത് ഹൃദയത്തിലേക്ക് ആഴത്തിൽ ചെന്നിറങ്ങും. ചില കൗതുകകരങ്ങളായ വീഡിയോകളും അത്തരത്തിൽ ഹൃദയം കവരാറുണ്ട്. ജീവനില്ലാത്ത പാവകുട്ടിയെ ഏറെ കൗതുകത്തോടെ കൊഞ്ചിക്കുന്ന ഒരു നായയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

അതേസമയം സമൂഹ മാധ്യമങ്ങളിൽ ഏറെ സുപരിചതയാണ് സാഡി എന്ന നായക്കുട്ടി. ഇൻസ്റ്റാഗ്രാമിൽ മാത്രമായി എണ്‍പതിനായിരത്തിലധികം ഫോളോവേഴ്‌സുണ്ട് സാഡിയ്ക്ക്. സാഡിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്.

എന്നാൽ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ‘ഹ്യുമർ ആൻഡ് ആനിമൽസ്’ എന്ന ട്വിറ്റർ അകൗണ്ടിലൂടെയാണ് ഈ വീഡിയോ ആദ്യം പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട് നിരവധിയാളുകൾ സാഡി എന്ന നായക്കുട്ടിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.