ആനയ്‌ക്കൊപ്പം ഒരു കുട്ടിപാപ്പാന്‍: സോഷ്യല്‍മീഡിയയുടെ മനംനിറച്ചൊരു വീഡിയോ

May 29, 2020
little cute elephant trainer goes viral

മനസ്സു നിറയ്ക്കുന്ന സുന്ദരകാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. കുരുന്നുകളുടെ പുഞ്ചിരിക്കും കൊഞ്ചലിനുമൊക്കെ കാഴ്ചക്കാരും ഏറെ. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു കുരുന്ന്.

ആനയ്‌ക്കൊപ്പം നടന്നുവരുന്ന കുട്ടി ഇതിനോടകംതന്നെ കാഴ്ചക്കാരുടെ ശ്രദ്ധ കവര്‍ന്നു. ചെറിയൊരു ചങ്ങലയും കൈയില്‍ പിടിച്ചുകൊണ്ട് ആനപാപ്പാനെപ്പോലെ നടന്നുവരികയാണ് കുരുന്ന്. കുട്ടിപാപ്പാന്‍ എന്ന് സൈബര്‍ ലോകം അവന് പേരും നല്‍കി.

Read more: വീഴ്ചയിലും തളരാതെ മുന്നോട്ട്; ആനക്കുട്ടിയുടെ ആദ്യ ചുവടുവയ്പ്പ് ഇങ്ങനെ: വൈറല്‍ വീഡിയോ

ഇതിനോടകംതന്നെ നിരവധിപ്പേര്‍ രസകരമായ ഈ വീഡിയോ സോഷ്യല്‍മിഡിയയില്‍ പങ്കുവെച്ചുകഴിഞ്ഞു. തലയുയര്‍ത്തി നടന്നുവരുന്ന ഗജരാജവീരനേപ്പോലെ തലയെടുപ്പോടെയാണ് കുട്ടിപാപ്പാനും നടന്നു വരുന്നത്. ഏറെ ഹൃദ്യമാണ് രസകരമായ ഈ ദൃശ്യങ്ങള്‍.

Story highlights: little cute elephant trainer goes viral