വിനോദസഞ്ചാരികളുടെ ബോട്ടിനരികെ മലക്കം മറിഞ്ഞ് തിമിംഗലം; വീഡിയോ

കടലിലൂടെയുള്ള യാത്രകളിൽ പലപ്പോഴും തിമിംഗലവും സ്രാവുകളുമൊക്കെ കാണാൻ കൗതുകമുണർത്തുന്ന കാഴ്ചകളാണ്. എന്നാൽ കടൽയാത്രകളിൽ  ഇത്തരം കാഴ്ചകൾ പലർക്കും കാണാൻ സാധിക്കാറില്ല. എന്നാൽ വിനോദ സഞ്ചാരികൾക്ക് മുന്നിൽപെട്ട ഒരു തിമിംഗത്തിന്റെ കാഴ്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിനോദ സഞ്ചാരികളുമായി പുറപ്പെട്ട ബോട്ടിന്റെ അരികിലായി അഭ്യാസ പ്രകടനം നടത്തുന്ന തിമിംഗലത്തെയാണ് വീഡിയോയിൽ കാണുന്നത്.

ഏകദേശം ഒന്നര മണിക്കൂറോളം തിമിംഗലം വിനോദ സഞ്ചാരികളുടെ ബോട്ടിന് അടുത്തായി മലക്കം മറിഞ്ഞു. കാണികളിൽ പലരും ഈ വിസ്‌മയം ശ്വാസം അടക്കിപിടിച്ചാണ് കണ്ടത്.

അതേസമയം ഒരു മത്സ്യ ബന്ധന ബോട്ടിന് തൊട്ടരികില്‍ കൂറ്റന്‍ തിമിംഗലും മലക്കം മറിയുന്നതിന്റെ ഈ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാനഡയിലെ മൊണ്ടേറേ ബേയില്‍ നിന്നുമാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ ലഭിച്ചത്.