‘അമ്മ’ ഓർമ്മകൾ ഉണർത്തി റിച്ചൂട്ടന്റെ പാട്ട്; അസാധ്യം ഈ ആലാപന മികവ്, വീഡിയോ

ലോകത്ത് മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത ഒന്നാണ് മാതൃസ്നേഹം.. ഇപ്പോഴിതാ മാതൃസ്നേഹത്തിന്റെ ഓർമ്മപെടുത്തലുമായി എത്തുകയാണ് ഫ്ളവേഴ്‌സ്‌ ടോപ് സിംഗർ വേദിയിലെ മെലഡിരാജ റിതുരാജ്. ടോപ് സിംഗര്‍ വേദിയില്‍ റിച്ചുകുട്ടന്റെ പാട്ടുകൾ കേൾക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. അത്രമേൽ മനോഹരമാണ് റിച്ചൂട്ടന്റെ ഓരോ ഗാനങ്ങളും. പലപ്പോഴും ഈ കുഞ്ഞുമകന്റെ ആലാപന ശുദ്ധിക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് ജഡ്ജസും പ്രേക്ഷകരും.

ഇത്തവണ മാതൃസ്നേഹം തുളുമ്പുന്ന ‘അമ്മ മഴക്കാറിന് കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു’ എന്ന മനോഹര ഗാനവുമായാണ് റിച്ചുമോൻ വേദിയിൽ എത്തിയത്. പ്രേക്ഷകരെയും ജഡ്ജസിനെയും ഒരുപോലെ ‘അമ്മ’ ഓർമ്മകളിലേക്ക് എത്തിച്ച ഈ ഗാനം ആലപിച്ച ഈ കുഞ്ഞുമോന് നിറഞ്ഞ കൈയടിയാണ് വേദിയിൽ ലഭിച്ചത്.

ഇത്തവണ റിതുകുട്ടന്റെ പാട്ട് ആസ്വദിക്കാൻ നടൻ മോഹൻലാലും വേദിയിൽ എത്തിയിരുന്നു. പാട്ടിനൊപ്പം ഏറെ കുസൃതിവർത്തമാനങ്ങളുമായെത്തിയ റിച്ചു മോഹൻലാലിന് ഒരു കൊട്ടേഷനും നൽകിയാണ് വേദിയിൽ നിന്നും പോയത്…