സഹോദരിമാര്‍ക്ക് ഒപ്പം അഹാനയുടെ രസികന്‍ ടിക് ടോക്ക്: വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും അഹാന കൈയടി നേടാറുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

ഇപ്പോഴിതാ സഹോദരിമാര്‍ക്ക് ഒപ്പം അഹാന ചെയ്ത രസകരമായ ഒരു ടിക് ടോക്ക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം’ എന്ന സിനിമയിലെ രസകരമായ ഒരു രംഗത്തിനാണ് താരസഹോദരിമാരുടെ രസകിന്‍ ടിക് ടോക്ക്. അനിയത്തിമാര്‍ക്കൊപ്പമുള്ള അഹാനയുടെ ടിക് ടോക്ക് വീഡിയോ നിരവധി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

View this post on Instagram

Sreekrishnapurathe Nakshatrathilakam fans come on

A post shared by Ahaana Krishna (@ahaana_krishna) on

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.