നൃത്തഭാവങ്ങളില്‍ ലയിച്ച് അഹാന കൃഷ്ണ ഒപ്പം സഹോദരി ഇഷാനിയും: വീഡിയോ

June 13, 2020
Ahaana and Ishaani dance video viral

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. താരത്തിന്റെ മനോഹരമായ ഒരു നൃത്ത വീഡിയോ ശ്രദ്ധ നേടുന്നു. അഹാനയ്‌ക്കൊപ്പം സഹോദരി ഇഷാനിയുമുണ്ട് നൃത്ത വീഡിയോയില്‍. ഗര്‍ മോര്‍ പര്‍ദേസിയ എന്ന ബോളിവുഡ് ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് മനോഹരമായി ചുവടുവയ്ക്കുന്നത്.

Read more: അതിഗംഭീരമായി പാടിഅഭിനയിച്ചു; ‘അമ്മകുട്ടി’യുടെ താരാട്ടില്‍ ലയിച്ച് സോഷ്യല്‍ മീഡിയ

അതേസമയം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന വണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ് ഇഷാനി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇഷാനിയുടെ ടിക് ടോക്ക് വീഡിയോകളും ശ്രദ്ധ നേടാറുണ്ട്.

Story highlights: Ahaana and Ishaani dance video viral