വീട്ടിലിരുന്നു മടുത്താൽ ഈ ഡാൻസ് ഒന്ന് ശീലമാക്കിക്കോളു, ഒറ്റക്കാണെന്ന തോന്നലും ഉണ്ടാകില്ല- രസകരമായ വീഡിയോ

കൊറോണ ഭീതിയിൽ വീടുകളിൽ തന്നെ എല്ലാവരും കഴിയുകയാണ്. ഈ സമയത്ത് മാത്രമാണ് ഒന്നിനും സമയം തികയുന്നില്ല എന്ന ഡയലോഗ് അപ്രസക്തമാകുന്നത്. സമയം ഒരുപാട് ബാക്കിയായതുകൊണ്ട് എന്ത് ചെയ്യണം എന്ന ചിന്തയിലാണ് മിക്കവരും. ടെലിവിഷനും ഫോണിനുമൊക്കെ ഒരു പരിധിയുണ്ട്. അതുകഴിഞ്ഞ് ഒറ്റക്കിരുന്നു ബോറടിക്കുന്നവർക്കായി രസകരമായ ഒരു മാർഗം ഉണ്ട്.

ഡാൻസ് കളിക്കുക. വെറുതെ ഒറ്റക്ക് നിന്ന് ഡാൻസ് കളിച്ചാൽ നിങ്ങളുടെ ഒറ്റപ്പെടൽ കൂടുതലാകുകയേ ഉള്ളു. കണ്ണാടിയിൽ നോക്കി ഡാൻസ് കളിക്കൂ.. അങ്ങനെ കണ്ണാടിയിൽ നോക്കി പ്രതിബിംബത്തെ മറ്റൊരു വ്യക്താക്കിയായി കരുതി ഡാൻസ് ചെയ്യുന്ന ഒരാളുടെ രസകരമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരം.

കൈകൾ കോർത്തും ചേർത്തുപിടിച്ചുമൊക്കെ കണ്ണാടിയിൽ നോക്കി നൃത്തം ചെയ്യുകയാണ് ഇദ്ദേഹം. ഒറ്റയ്ക്കുള്ള വിരസത കാണുന്നവർക്കും മാറും, നൃത്തം ചെയ്യുന്നയാൾക്കും മാറും. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെപ്പേർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.