ഹൽദി ഫോട്ടോഷൂട്ടിൽ തിളങ്ങി മാളവിക ജയറാം

മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്.

വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തി. ഇപ്പോൾ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹൽദി ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള വസ്ത്രവും തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവുമൊക്കെയായി മനോഹര ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. ഹൽദി- മെഹന്ദി ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സജീവമായി. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ആരാധകർ മാളവികയ്ക്ക് ഉണ്ട്.