ഇന്ദ്രജിത്ത് ഇന്നും സൂക്ഷിച്ച് വെച്ചിരിക്കുന്ന തന്റെ ആദ്യ സമ്മാനത്തെ കുറിച്ച് പൂർണിമ

മലയാള സിനിമ ലോകത്തെ മാതൃക ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. താങ്ങാകുന്നതിൽ രണ്ടാളും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. പൂർണിമയുടെ സ്വപ്നമായ പ്രാണ എന്ന ബൊട്ടീക്കിന് ഇന്ദ്രജിത്തിന്റെ പൂർണ പിന്തുണയുണ്ട്. അതുപോലെ ഇന്ദ്രജിത്തിന്റെ സിനിമ തിരക്കുകളിൽ പൂർണിമയാണ് കുടുംബത്തിന് താങ്ങാകുന്നത്. ഇപ്പോൾ പഴയ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നടി.

ആരാധാകൻ അയച്ചുകൊടുത്ത ചിത്രമാണെന്നും മൂത്തമകൾക്ക് 16 മാസം പ്രായമുള്ളപ്പോഴുള്ള ചിത്രമാണ് എന്നും പൂർണിമ പറയുന്നു. അതിനോടൊപ്പം ഇന്ദ്രജിത്തിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും പ്രണയസമ്മാനത്തെ കുറിച്ചും പൂർണിമ കുറിച്ചിട്ടുണ്ട്. 

താൻ ആദ്യമായി കൊടുത്ത സമ്മാനംക്രിസ്റ്റല്ലിന്റെ ഒരു റെഡ് ഹാർട്ട് ആയിരുന്നുവെന്നും അതിപ്പോഴും ഇന്ദ്രജിത്ത് പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടെന്നും പൂർണിമ പറയുന്നു. ഡെന്നീസ് ദി മെനസിന്റെ ഒരു പാവക്കുട്ടിയെ ആയിരുന്നു ഇന്ദ്രജിത്ത് ആദ്യമായി പൂർണിമയ്ക്ക് നൽകിയത്. ഒരുപാട് സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടിക്കുട്ടിയെ ആണ് പൂര്‍ണിമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്നും പറയുന്നു.

ഫാഷൻ ഡിസൈനിങ്ങിൽ വളരെ വൈഭവമുള്ള പൂർണിമ, വിവാഹ ശേഷം മക്കൾ അല്പം വലുതായതിന് പിന്നാലെയാണ് ബൊട്ടീക് ആരംഭിച്ചത്. ഇപ്പോൾ മികച്ച സംരംഭകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും പൂർണിമ സ്വന്തമാക്കി. മാത്രമല്ല, സിനിമയിലേക്ക് മടങ്ങിവരവും നടത്തിയിരിക്കുകയാണ്. ‘വൈറസ്’ എന്ന ചിത്രത്തിലാണ് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം പൂർണിമ അഭിനയിച്ചത്.ഇനി ‘തുറമുഖ’മാണ് റിലീസിന് ഒരുങ്ങുന്നത്.